10 വയസുകാരനെ ക്രൂരമായി മർദിച്ചു; 2 മദ്രസ അധ്യാപകർ അറസ്റ്റിൽ

 
Crime

10 വയസുകാരനെ ക്രൂരമായി മർദിച്ചു; 2 മദ്രസ അധ്യാപകർ അറസ്റ്റിൽ

ഒരു അധ്യാപകൻ കുട്ടിയെ വടികൊണ്ട് അടിക്കുന്നതും മറ്റൊരാൾ കുട്ടിയെ പിടിച്ചുനിർത്തുന്നതും വീഡിയോയിൽ കാണാം

Namitha Mohanan

ബിജ്‌നോർ: 10 വയസുകാരനെ ക്രൂരമായി മർദിച്ച മദ്രസ അധ്യാപകർ അറസ്റ്റിൽ. മർദനത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് യുപിയിലെ സഹാറൻപൂരിൽ 25, 30 വയസുള്ള രണ്ട് അധ്യാപകരാണ് അറസ്റ്റിലായത്.

ഒരു അധ്യാപകൻ കുട്ടിയെ വടികൊണ്ട് അടിക്കുന്നതും മറ്റൊരാൾ കുട്ടിയെ പിടിച്ചുനിർത്തുന്നതും വീഡിയോയിൽ കാണാം. മൂന്നാമതൊരാൾ സംഭവം ഫോണിൽ പകർത്തിയതായാണ് വിവരം.

ഗംഗോ പൊലീസ് സ്റ്റേഷനിൽ പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വീഡിയോയും പൊലീസിന് കൈമാറി. എട്ട് മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മദ്രസ ജീവനക്കാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഏപ്രിൽ 3 നാണ് വീഡിയോ പുറത്തുവന്നത്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും