യാത്രയ്ക്കിടെ എയർഹോസ്റ്റസി‌നോട് ലൈംഗികാതിക്രമം, അശ്ലീല കുറിപ്പ്; മലയാളി ടെക്കി അറസ്റ്റിൽ

 

representative image

Crime

യാത്രയ്ക്കിടെ എയർഹോസ്റ്റസി‌നോട് ലൈംഗികാതിക്രമം, അശ്ലീല കുറിപ്പ്; മലയാളി ടെക്കി അറസ്റ്റിൽ

യാത്രയ്ക്കിടെ ഇയാൾ എയർ ഹോസ്റ്റസിനെ മോശമായി സ്പർശിച്ചു.

നീതു ചന്ദ്രൻ

ഹൈദരാബാദ്: വിമാന യാത്രയ്ക്കിടെ എയർഹോസ്റ്റസിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മലയാളി ടെക്കി അറസ്റ്റിൽ. ക്യാബിൻ ക്രൂവിന്‍റെ പരാതിയെത്തുടർന്ന് ഹൈദരാബാദിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്ത ഉടൻ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. നവംബർ 28ന് ദുബായ്- ഹൈദരാബാദ് ഫ്ലൈറ്റിലെ യാത്രയ്ക്കിടെയാണ് സംഭവം. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും ക്രൂ പരാതി നൽകിയിട്ടുണ്ട്.

യാത്രയ്ക്കിടെ ഇയാൾ എയർ ഹോസ്റ്റസിനെ മോശമായി സ്പർശിച്ചു. ഇതേക്കുറിച്ച് ക്യാപ്റ്റന് റിപ്പോർട്ട് നൽകിയിരുന്നു. ലാൻഡ് ചെയ്തതിനു ശേഷം പുറത്തേക്കിറങ്ങാൻ തുടങ്ങിയ പ്രതി തന്‍റെ പാസ്പോർട്ട് സീറ്റിൽ വച്ച് മറന്നുവെന്നും എടുത്തു തരണമെന്നും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് സീറ്റ് പരിശോധിച്ചപ്പോഴാണ് അശ്ലീല കുറിപ്പ് കണ്ടെത്തിയത്. നിലവിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ

ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന ക്രമക്കേട്: 2 ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റി, നടപടിയെടുക്കണമെന്ന് എസ്ഐടി

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്