മുത്തശ്ശിയെ ബലാത്സംഗം ചെയ്തു; 25കാരൻ അറസ്റ്റിൽ

 

file

Crime

മുത്തശ്ശിയെ ബലാത്സംഗം ചെയ്തു; 25കാരൻ അറസ്റ്റിൽ

പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഷിംല: മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കേസിൽ ഹിമാചൽപ്രദേശിൽ 25കാരൻ അറസ്റ്റിൽ. ഷിംലയിലെ റോഹ്രുവിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 65കാരിയാണ് കൊച്ചുമകനെതിരേ ബലാത്സംഗ പരാതി നൽകിയത്. ഭർത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. ജൂലൈ 3ന് വൈകിട്ട് വീട്ടിലെത്തിയ കൊച്ചു മകൻ തന്നെ ബലാത്സംഗം ചെയ്തുവെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, കടന്നുകയറ്റം, കുറ്റകരമായ ഇടപെടൽ എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് പ്രണവ് ചൗഹാൻ വ്യക്തമാക്കി.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി