17 വയസുകാരൻ ഓടിച്ച ബൈക്കിടിച്ച് ഒരാൾ മരിച്ചു; അച്ഛൻ അറസ്റ്റിൽ

 
Symbolic image
Crime

17 വയസുകാരൻ ഓടിച്ച ബൈക്കിടിച്ച് ഒരാൾ മരിച്ചു; അച്ഛൻ അറസ്റ്റിൽ

പുളിയന്തോപ്പിലെ റോഡിലൂടെ സൈക്കിളിൽ സഞ്ചരിച്ചിരുന്ന മധുരയെ കുട്ടി ഇടിച്ചിടുകയായിരുന്നു.

നീതു ചന്ദ്രൻ

ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച ബൈക്കിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. 42 വയസുള്ള അമീർജാൻ ആണ് അറസ്റ്റിലായിരിക്കുന്നത്. അമീർജാന്‍റെ 17 വയസുകാരൻ മകൻ ഓടിച്ച ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മധുര(54) മരണത്തിനു കീഴടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. പുളിയന്തോപ്പിലെ റോഡിലൂടെ സൈക്കിളിൽ സഞ്ചരിച്ചിരുന്ന മധുരയെ കുട്ടി ഇടിച്ചിടുകയായിരുന്നു.

ജൂൺ 28നാണ് അപകടം നടന്നത്. ജൂലൈ 4ന് മധുര മരിച്ചതായി സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ അമീർജാനെ അറസ്റ്റ്ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഉപയോഗിക്കാൻ നൽകതാണ് അറസ്റ്റിന് കാരണം.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയാൽ നിയമപരമായ നടപടികളഅ് സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം