പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി; 21 കാരനായ പ്രതിക്ക് 20 വർഷം കഠിന തടവ്

 

file

Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 21 കാരനായ പ്രതിക്ക് 20 വർഷം കഠിന തടവ്

21കാരനായ ഋഷികേഷ് ഭഗവാൻ നർവാഡെയ്ക്കെതിരേയാണ് നടപടി

Aswin AM

മുംബൈ: പ്രായപൂർത്തിയാകാത്ത 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ സെഷൻസ് കോടതിയുടേതാണ് നടപടി. 21കാരനായ ഋഷികേഷ് ഭഗവാൻ നർവാഡെയാണ് പ്രതി. 8,000 രൂപയാണ് ഇയാൾക്കെതിരേ പിഴ ചുമത്തിയിരിക്കുന്നത്. 2024 മേയിലാണ് കുട്ടിയെ ഒന്നിലധികം തവണ പ്രതി ലൈംഗികാതിക്രമത്തിനിരയാക്കിയത്.

‌പോക്സോ നിയമപ്രകാരമായിരുന്നു പ്രതിക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിചാരണയ്ക്കിടെ സ്പെഷ‍്യൽ പബ്ലിക് പ്രോസിക‍്യൂട്ടർ മങ്കേഷ് മഹിന്ദ്രകർ കേസ് ഫലപ്രദമായി വാദിച്ചുവെന്ന് ഉദ‍്യോഗസ്ഥർ പറഞ്ഞു.

ശാസ്ത്രീയ തെളിവുകൾ, പൊലീസ് നടത്തിയ അന്വേഷണം, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ സാധ‍്യമായതെന്ന് അവർ കൂട്ടിച്ചേർത്തു. പ്രതിക്കെതിരായ കുറ്റങ്ങൾ പ്രോസിക‍്യൂഷൻ വിജയകരമായി തെളിയിച്ചെന്നു പറഞ്ഞ കോടതി പ്രതിക്ക് 20 വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'