അനിൽ

 
Crime

ഇടുക്കി അടിമാലിയിൽ ചേട്ടൻ അനുജനെ കുത്തിക്കൊന്നു

പ്രസാദിനെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു

Namitha Mohanan

അടിമാലി: ഇടുക്കി അടിമാലി ശല്യംപാറയില്‍ ചേട്ടൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജന്‍ അനിലിനെ കുത്തിക്കൊന്നത്. മദ്യപിച്ച് എത്തിയ പ്രസാദ് അനിലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിക്കൊല്ലുകയുമായിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

മണിക്കൂറുകള്‍ക്കു ശേഷം ഭാര്യ തിരിച്ചെത്തിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ അനിലിനെ കണ്ടത്. ഉടന്‍ തന്നെ അനിലിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ മദ്യലഹരിയില്‍ ടിവി കണ്ടിരിക്കുകയായിരുന്നു പ്രസാദ്. പ്രസാദിനെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു.