മദ്യം ആവശ്യപ്പെട്ട് വഴക്കിട്ട ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

 
file
Crime

മദ്യം ആവശ്യപ്പെട്ട് വഴക്കിട്ട ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

കരിഞ്ചന്തയിൽ നിന്ന് എങ്ങനെയെങ്കിലും മദ്യം വാങ്ങി നൽകണമെന്ന് സുധ വാശി പിടിച്ചു.

MV Desk

ചെന്നൈ: മദ്യത്തിന്‍റെ പേരിലുള്ള കലഹത്തിനു പിന്നാലെ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നയാൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി സുധ (28)യെ കൊന്ന കേസിൽ ഭർത്താവ് ലോകനാഥൻ ആണ് അറസ്റ്റിലായിരിക്കുന്നത്. എട്ടു വർഷം മുൻപാണ് ലോകനാഥനും സുധയും വിവാഹിതരായത്. ഇരുവർക്കും മക്കളില്ല. ഞായറാഴ്ച രാത്രി ദമ്പതികൾ വീട്ടിലിരുന്ന് ഒരുമിച്ച് മദ്യപിച്ചിരുന്നു. കൈയിലുണ്ടായിരുന്ന മദ്യം കഴിഞ്ഞിട്ടും സുധ വീണ്ടും മദ്യം ആവശ്യപ്പെട്ടു. മദ്യശാലകൾ അടച്ചുവെന്ന് പറഞ്ഞപ്പോൾ കരിഞ്ചന്തയിൽ നിന്ന് എങ്ങനെയെങ്കിലും മദ്യം വാങ്ങി നൽകണമെന്ന് സുധ വാശി പിടിച്ചു.

ഇതേ തുടർന്നുണ്ടായ വാക്കു തർക്കത്തിനൊടുവിൽ സുധയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ഉണർന്നപ്പോഴാണ് സുധ മരിച്ച വിവരം ലോകനാഥൻ അറിയുന്നത്.

വീടു പൂട്ടിയ ശേഷം താരാമണി മേഖലയിലേക്ക് പോയ പ്രതി പിന്നീട് സൈദാപ്പെട്ടിലെ ബന്ധുക്കളോട് ആണ് ഭാര്യ മരിച്ച കാര്യം അറിയിച്ചത്. തുടർന്ന് തൊരൈപാക്കം പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.