എല്‍പിജി ടാങ്കര്‍ ടോള്‍ ബൂത്തില്‍ ഇടിച്ച് ഉണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍

 
Crime

യുപിയില്‍ എല്‍പിജി ടാങ്കര്‍ ടോള്‍ ബൂത്തില്‍ ഇടിച്ച് വന്‍ സ്‌ഫോടനം; 5 മരണം

തീ ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങള്‍ രണ്ടു കിലോമീറ്റര്‍ അകലെ വരെ ദൃശ്യമായിരുന്നു

Sarath Nath MS

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂറ്റന്‍ എല്‍പിജി ടാങ്കര്‍ ടോള്‍ ബൂത്തില്‍ ഇടിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കൗസാംബി ജില്ലയിലാണ് സംഭവം.

ടാങ്കറിന്റെ ഡ്രൈവര്‍ ധര്‍മേന്ദ്ര ദുബെ (40), ടോള്‍ പ്ലാസ ജീവനക്കാരനായ അലോക്, പ്ലാസയിലെ മറ്റു മൂന്നു ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. ടോള്‍ ബൂത്തിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു ടാങ്കറുകളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. ഇതിലൊരു ടാങ്കര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ചശേഷം ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തൊട്ടു പിന്നാലെ ഗ്യാസ് ലീക്കാവുകയും വന്‍ സ്‌ഫോടനം നടക്കുകയുമായിരുന്നു.

ടാങ്കറും ടോള്‍ പ്ലാസയും പൂര്‍ണമായി അഗ്നിക്കിരയായി. തീ ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങള്‍ രണ്ടു കിലോമീറ്റര്‍ അകലെ വരെ ദൃശ്യമായിരുന്നു. അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ അഗ്നിരക്ഷസേന യൂണിറ്റുകളും എത്തിയാണ് തീയണച്ചതെന്ന് പൊലീസ് പറഞ്ഞു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു