തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

 
Crime

തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

Sarath Nath MS

തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് ആണ് മരിച്ചത്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് വീണത്. വിദ്യാര്‍ഥിനി നിലത്ത് വീണുകിടക്കുന്നത് ജീവനക്കാരാണ് കണ്ടത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ഥിനി ജീവനൊടുക്കിയതാണെന്നാണ് സംശയം. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്