ഷർഫിൻ സെബാസ്റ്റ‍്യൻ

 
Crime

ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ്; പിടിച്ചെടുത്തത് എംഡിഎംഎ

പത്തനംതിട്ട എഴുമറ്റൂർ‌ സ്വദേശിയായ ഷർഫിൻ സെബാസ്റ്റ‍്യനിൽ നിന്നും 1.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു

Aswin AM

പത്തനംതിട്ട: ആന്‍റി ഡ്രഗ്സ് മൂവ്മെന്‍റ് എന്ന പേരിൽ പ്രവർത്തിച്ചുവരുകയായിരുന്ന വ‍്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ കുടുങ്ങി.

പത്തനംതിട്ട എഴുമറ്റൂർ‌ സ്വദേശിയായ ഷർഫിൻ സെബാസ്റ്റ‍്യനിൽ നിന്നും 1.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ‍്യ വിവരത്തെത്തുടർന്ന് പെരുമ്പെട്ടി പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ലഹരി വിൽക്കാൻ ഉപയോഗിക്കുന്ന പ്രത‍്യേക ഉപകരണങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമായിരുന്നു ഇയാൾ.

ഐഎസ്ഐ ശൃംഖലയെ തകർത്തു; മലയാളികളടക്കം 253 ഭീകരർ പിടിയിൽ

ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷ റദ്ദാക്കി ഝാർഖണ്ഡ് സർക്കാർ

ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: മന്ത്രി ഷിബു ബേബി ജോൺ

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; ഒരുക്കുന്നത് മികച്ച സാധ്യതകൾ: സഞ്ജു സാംസൺ

നെറ്റ് പരീക്ഷാ വീഴ്ച; 50ലധികം ജീവനക്കാരെ പുറത്താക്കി എൻടിഎ