റോഷ്‌നി സാവിയോ, റുബൈദ

 
Crime

കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടി

ആറു ദിവസം മുമ്പാണ് റോഷ്‌നി ജയിലിലെത്തിയത്. റുബൈദ രണ്ടു ദിവസം മുമ്പും

Namitha Mohanan

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. ലഹരിമരുന്ന് വില്‍പ്പന കേസിലെ പ്രതികളായ റോഷ്‌നി സാവിയോ (34), റുബൈദ (34) എന്നീ തടവുകാരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

ആറു ദിവസം മുമ്പാണ് റോഷ്‌നി ജയിലിലെത്തിയത്. റുബൈദ രണ്ടു ദിവസം മുമ്പും. ഇവരുടെ മുറിക്കുള്ളില്‍ ഗ്ലാസില്‍ ഒളിപ്പിച്ച നിലയിലാണ് പൊലീസ് എംഡിഎംഎ കണ്ടെത്തിയത്. 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

ഒരാഴ്ച മുമ്പ് കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ വച്ച് 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കല്‍ സ്വദേശികള്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ക്ക് എംഡിഎംഎ നല്‍കിയത് റോഷ്‌നി സാവിയോ ആണെന്ന് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ഇരട്ടി പൊലീസ് അതിസാഹസികമായി റോഷ്‌നി സാവിയോയെ തൃശൂരില്‍ നിന്ന് പിടികൂടുകയായിരുന്നു. ന്യൂമാഹിയില്‍ വാടകവീട്ടില്‍ നിന്ന് 16 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ് റുബൈദ.