കല്ല് റിയാസ്
തിരുവനന്തപുരം: ബെംഗളൂരു നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ.
ഗുരുവായൂർ സ്വദേശി റിയാസ് എന്ന കല്ല് റിയാസ് ആണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ് ഇയാളെ തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
തൃശൂരിൽ ആംബുലൻസിൽ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിലെ അന്വേഷണമാണ് പൊലീസിനെ റിയാസിലേക്ക് എത്തിച്ചത്. ബംഗളൂരുവിൽ നിന്നും കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന സൂത്രധാരനാണ് റിയാസെന്ന് പൊലീസ് പറയുന്നു.