7 വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 

representative image

Crime

7 വയസുകാരനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

ഉത്തർപ്രദേശിലെ ഹാർഡോയിയിലെ മല്ലവൻ പ്രദേശത്താണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്

Aswin AM

ലഖ്നൗ: 7 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഹാർഡോയിയിലെ മല്ലവൻ പ്രദേശത്താണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

ലോക്കൽ പൊലീസും സ്പെഷ‍്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായി നടത്തിയ വെടിവയ്പ്പിലാണ് മെഹ്നൂർ എന്ന പ്രതി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ പൊലീസ് ഉദ‍്യോഗസ്ഥനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കീഴടങ്ങുന്നതിന് മുൻപ് പ്രതി പൊലീസിനു നേരെ വെടിയുതിർത്തതാണ് ഏറ്റുമുട്ടലിലേക്ക് കടക്കാനിടയായത്.

മെഹ്നൂറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതി തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായാണ് അന്വേഷണ ഉദ‍്യോഗസ്ഥർ കരുതുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് മെഹ്നൂർ.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്