പ്രതീകാത്മക ചിത്രം

 
Crime

അമെരിക്കൻ സെന്‍റർ ആക്രമണ കേസ് സൂത്രധാരന്‍റെ തടവറയിൽനിന്ന് മൊബൈലും പണവും പിടികൂടി

അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ നിന്നാണ് ജയിൽ അധികൃതർ ഇവ പിടിച്ചെടുത്തത്

Sarath Nath MS

കോൽക്കത്ത: 2002ലെ അമെരിക്കൻ സെന്‍റർ ആക്രമണത്തിന്‍റെ സൂത്രധാരന്‍റെ തടവറയിൽനിന്ന് മൊബൈൽ ഫോണുകളും വൈ ഫൈ സാമഗ്രികളും പണവും പിടികൂടി. അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ നിന്നാണ് ജയിൽ അധികൃതർ ഇവ പിടിച്ചെടുത്തത്. കോൽക്കത്ത ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് അൻസാരി.

ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൂന്ന് മൊബൈലുകൾ, രണ്ട് വൈ ഫൈ റൂട്ടറുകൾ, പെൻ ഡ്രൈവ്, ഇയർ ഫോൺ, 31000 രൂപ എന്നിവയാണ് പിടികൂടിയത്. 500 രൂപയുടെ നോട്ടുകളായിരുന്നു പണം. വസ്ത്രങ്ങൾക്കും കിടക്കയ്ക്കും അടിയിലായിരുന്നു മൊബൈലുകൾ ഒളിപ്പിച്ചുവച്ചത്.

സംഭവത്തിൽ ജയിൽ അധികൃതർ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

'സ്ത്രീകളെ വീടിനകത്ത് തളച്ചിടുന്നത് ഫ‍്യൂഡൽ‌ ആചാരക്രമം'; സമസ്തയുടെ പരാമർശം സ്ത്രീവിരുദ്ധമെന്ന് കെ.കെ. ശൈലജ

കോലിയും ധോണിയും അല്ല; ഇന്ത‍്യൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് അശ്വിൻ

ട്രംപിന്‍റെ പേരിലുള്ള റോഡ് ഇനി ‘ടാക്കോ അവന്യൂ’? ക്യാനഡയിൽ പേര് മാറ്റത്തിന് നീക്കം

കേരളത്തിലെത്തി 'യൂണിവേഴ്സ് ബോസ്'; ആവേശത്തിൽ‌ ക്രിക്കറ്റ് ആരാധകർ

''അധികാരത്തിലെത്തിയ ശേഷം പിണറായി ആളാകെ മാറിപ്പോയി, എം.എ. ബേബി ദുർബലൻ''; രൂക്ഷ വിമർശനവുമായി ജി. സുധാകരൻ