മട്ടന്നൂരിൽ അമ്മയെ കൊന്ന് മകൻ ജീവനൊടുക്കി

 
Crime

മട്ടന്നൂരിൽ അമ്മയെ കൊന്ന് മകൻ ജീവനൊടുക്കി

ഇരുവരെയും വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്

Local Desk

മട്ടന്നൂർ: മട്ടന്നൂരിൽ അമ്മയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. നവീൻ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരെ വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ വീടിന്‍റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാണെന്നാണ് സൂചന. സിഎച്ച്എം കാവുമ്പടി സ്കൂളിലെ അധ്യാപികയായിരുന്നു ജ്യോതി. കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്. റിട്ട. കെഎസ്ഇബി ജീവനത്താരനായ ഭർത്താവ് പുറത്ത് പോയി വന്നപ്പോഴാണ് ഇരുവരെയും ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.