"കുഞ്ഞുങ്ങളെ ഞാൻ കൊന്നു"; വാട്ടർടാങ്കിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മ

 
Crime

"കുഞ്ഞുങ്ങളെ ഞാൻ കൊന്നു"; വാട്ടർടാങ്കിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മ

ചൊവ്വാഴ്ചയാണ് അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത്

Namitha Mohanan

കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീടിനുള്ളിലെ വാട്ടർടാങ്കിൽ കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടികളെ താനാണ് കൊലപ്പെടുത്തിയതെന്ന് അമ്മ സമ്മതിച്ചു.

എന്താണ് കൊലപാതക കാരണമെന്ന് വ്യക്തമല്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. കാരണം വ്യക്തമായ ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക.

റോബിൻ കുമാർ - നിവേദ്യ ദമ്പതികളുടെ അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ ചൊവ്വഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജെനിഫർ ജൂലിയറ്റ് (5), റോബിൻ (3) എന്നിവരാണ് മരിച്ചത്.

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുളിമുറിയിലെ വാട്ടർ ടാങ്കിൽ വീണതാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.