ഹൈദർ മധൂർ

 
Crime

മോട്ടിവേഷണൽ വ്ലോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ

കാസർഗോഡ് സ്വദേശിയായ പ്രമുഖ വ്ലോഗർ ഹൈദർ മധൂർ ആണ് അറസ്റ്റിലായത്

Sarath Nath MS

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും മോട്ടിവേഷണൽ വ്ലോഗറുമായ 41കാരനെ എംഡിഎംഎയുമായി പിടികൂടി. ഇയാളിൽ നിന്ന് 3.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കാസർഗോഡ് സ്വദേശിയായ പ്രമുഖ വ്ലോഗർ ഹൈദർ മധൂർ ആണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും ചേർന്ന് മധൂരിൽ ഇയാളുടെ വീടിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡാൻസാഫ് സംഘം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. വാഹന പരിശോധനയ്ക്കിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശതം തോന്നിയ പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണ് എംഡിഎംഎ എന്നാണ് പൊലീസിന്‍റെ സംശയം.

സംഭവത്തിൽ വിദ്യാനർ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി ഹൈദർക്ക് 75,000ത്തോളം ഫോളോവർമാരുണ്ട്. മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താനും പ്രതിക്ക് മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താനും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.