"ഞാൻ ബെർണഡെറ്റിനെ കൊലപ്പെടുത്തിയിട്ടില്ല" 

ആത്മഹത്യ ചെയ്ത പാസ്റ്റർ ഡേവിഡ് വാൻഡർ മീർ

 
Crime

"ഞാൻ ബെർണഡെറ്റിനെ കൊലപ്പെടുത്തിയിട്ടില്ല" 

ജയിലിൽ ആത്മഹത്യ ചെയ്ത മുൻ പാസ്റ്ററുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

Reena Varghese

ലാസ് വെഗാസ്: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായി ജയിലിൽ‌ കഴിയുന്നതിനിടെ യുവ പാസ്റ്റർ ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത പാസ്റ്റർ ഡേവിഡ് വാൻഡർ മീറിന്‍റെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നു.

"ഞാൻ ബെർണഡെറ്റിനെ കൊലപ്പെടുത്തിയിട്ടില്ല" എന്ന അവകാശവാദമാണ് കുറിപ്പിലെ പ്രധാന ഭാഗം. ലാസ് വെഗാസ് മെട്രോ പൊലീസ് പുറത്തു വിട്ട കുറിപ്പിൽ ചില വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ മറച്ചു വച്ചിട്ടുണ്ട്.

ജയിലിൽ ആത്മഹത്യ ചെയ്ത യുവ പാസ്റ്ററുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

2006 ൽ യൂട്ടായിലെ സിയോൺ നാഷണൽ പാർക്കിലെ ഏയ്ഞ്ചൽസ് ലാൻഡിങ് ട്രയലിൽ നിന്ന് വീണ് ഭാര്യ ബെർണഡെറ്റ് വാൻഡർ മീർ മരിച്ച സംഭവത്തിൽ ഏകദേശം ഇരുപതു വർഷത്തിനു ശേഷമാണ് ഡേവിഡ് വാൻഡർ മീറിനെതിരേ കൊലപാതകവും ഇൻഷുറൻസ് തട്ടിപ്പും ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയത്.

ജൂൺ 22 ന് ലാസ് വെഗാസ് പൊലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ക്ലാർക്ക് കൗണ്ടി ജയിലിൽ പാർപ്പിച്ചെങ്കിലും രണ്ടു ദിവസത്തിനു ശേഷം സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ ഭാര്യയുടെ മരണത്തെ കുറിച്ച് മറ്റുള്ളവരോട് വിശദമായി സംസാരിക്കാതിരുന്നത് സംഭവം സംശയാസ്പദമായി തോന്നുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് മീർ പറയുന്നത്. എന്നാല്‍ നിയമനടപടികളെ താൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും, കാരണം ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്ന ഉറച്ച വിശ്വാസമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.ബെർണഡെറ്റിന്‍റെ മരണം ആദ്യം അപകടമരണമായാണ് രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ കഴിഞ്ഞ വർഷം കേസ് വീണ്ടും അന്വേഷിച്ചപ്പോൾ വലിയ തുകയുടെ ലൈഫ് ഇൻഷുറൻസ്, പ്രായപൂർത്തിയാകാത്തവരുമായി വാൻഡർ മീറിനുണ്ടായിരുന്ന അനുചിത ബന്ധങ്ങൾ, ഭാര്യയുടെ മരണത്തെ കുറിച്ചുള്ള മൊഴികളിലെ വൈരുദ്ധ്യങ്ങൾ എന്നിവ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനെതിരേ കൊലക്കുറ്റം ചുമത്തിയത്.

ആത്മഹത്യാക്കുറിപ്പിൽ തന്‍റെ പഴയ തെറ്റുകൾക്ക് കുടുംബാംഗങ്ങളെ ഉത്തരവാദികൾ ആക്കരുതെന്നും വാൻഡർ മീർ അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം മീറിന്‍റെ മരണകാരണം സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല.

'പ്രളയത്തിനു സമാനമായ സാഹചര്യം'; പെരിയാർ കരകവിഞ്ഞു, ഒറ്റപ്പെട്ട് റാന്നി, ഇടുക്കിയിൽ വൻ നാശനഷ്ടം

ധാക്കയിൽ ഇന്ത്യ-യുഎസ് കൂടിക്കാഴ്ച

ചോദ്യപേപ്പർ ചോർച്ച തടയൽ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

ഇന്‍റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് സൈന്യം; 75000 രൂപ വരെ സ്റ്റൈപൻഡ്