മുംബൈയിൽ നാവികസേനാ ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ

 

file image

Crime

മുംബൈയിൽ നാവികസേനാ ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ

ശനിയാഴ്ച രാത്രി ഉദ്യോഗസ്ഥന്‍റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

Sarath Nath MS

മുംബൈ: ദക്ഷിണ മുംബൈയിലെ നേവി നഗറിൽ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥനെയും ഭാര്യയെയും രണ്ട് പ്രായപൂർത്തിയാകാത്ത മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി ഉദ്യോഗസ്ഥന്‍റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പുരൺമൽ ശംഭുലാൽ മെഹ്റ (30), ഭാര്യ ഒമ പുരൺമൽ മെഹ്റ (28), മക്കളായ യഷ് പുരൺമൽ മെഹ്റ (മൂന്ന്), രണ്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും മക്കളെയും മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ഭാര്യയെയും മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയശേഷം ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജെജെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഉദ്യോഗസ്ഥനും ഭാര്യയും മക്കളും മരിച്ച വിവരം നാവികസേനയും സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും നാവികസേന പ്രസ്താവനയിൽ പറഞ്ഞു.

അപ്രതീക്ഷിത പ്രഖ്യാപനം; നടൻ ദേവൻ ബിജെപി വിട്ടു

ഹിമാചലിൽ കനത്ത മഴ; 118 റോഡുകൾ അടച്ചു, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വാരണാസി വിമാനത്താവളത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി; രണ്ട് പേർക്ക് പരുക്ക്

പരീക്ഷ ക്രമക്കേട്; രാഹുൽ ഗാന്ധിയുടെയും ഹേമന്ത് സോറ‍ന്‍റെയും കോലം കത്തിക്കാനൊരുങ്ങി ഝാർഖണ്ഡിലെ വിദ‍്യാർഥികൾ

പാർട്ടി തന്ന 4.5കോടിക്ക് കാറ് വാങ്ങി, എന്‍റെ പ്രാക്ക് അവർക്കുണ്ടാവും; ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന് പി.സി. ജോർജ്