ആദർശ് കുമാർ

 
Crime

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; കൊച്ചിയിൽ നാവിക ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ

ആഗ്ര സ്വദേശിയും നാവിക ഉദ‍്യോഗസ്ഥനുമായ ആദർശ് കുമാറാണ് അറസ്റ്റിലായത്

Aswin AM

കൊച്ചി: പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയയാൾ കൊച്ചിയിൽ അറസ്റ്റിൽ. ആഗ്ര സ്വദേശിയും നാവിക ഉദ‍്യോഗസ്ഥനുമായ ആദർശ് കുമാറാണ് അറസ്റ്റിലായത്.

പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ഇന്ത‍്യൻ നാവിക സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേന ( എടിഎസ്) ആണ് ഇയാളെ പിടികൂടിയത്. പണത്തിന് വേണ്ടിയാണ് വിവരങ്ങൾ ചോർത്തിയതെന്ന് അന്വേഷണ സംഘത്തോട് ഇയാൾ വെളിപ്പെടുത്തി.

ആദർശ് കുമാറിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് വ‍്യാപകമായി പണമെത്തിയതായി വ‍്യക്തമായിട്ടുണ്ട്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ഐഎസ്ഐ ഏജന്‍റുമാരുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ‍്യൽ‌ കസ്റ്റഡിയിൽ വിട്ടു.

കൊല്ലത്ത് കപ്പലിൽ പൊട്ടിത്തെറി; എൻജിനീയർക്ക് പരുക്ക്

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ച് കർണാടക മുഖ്യമന്ത്രി ശിവകുമാർ

ജന്തർ മന്തർ സീസൺ 2 ഉടൻ; ചോദ്യങ്ങൾക്ക് മറുപടിയുമായി അഭിജീത് ദിപ്കെ

ബിടെക് വിദ്യാർഥികൾക്കുള്ള ഇയർബാക്ക് സംവിധാനം താൽക്കാലികമായി പിൻവലിച്ച് കെടിയു

വീട്ടിൽ നിന്നു പണം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ആരോപണം തെളിഞ്ഞതായി അന്വേഷണ സമിതി