വിവാഹദിനത്തിൽ നവവധുവിനെ മുൻകാമുകൻ തട്ടിക്കൊണ്ടു പോയി; പരാതി നൽകി വരൻ

 
Crime

വിവാഹദിനത്തിൽ നവവധുവിനെ മുൻകാമുകൻ തട്ടിക്കൊണ്ടു പോയി; പരാതി നൽകി വരൻ

വരൻ ഹരിബന്ധു പട്ടേൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നീതു ചന്ദ്രൻ

ബൊലാംഗീർ: വിവാഹദിനത്തിൽ നവ വധുവിനെ മുൻ കാമുകൻ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയതായി പരാതി. ഒഡീശയിലെ ബൊലാംഗീർ ജില്ലയിലാണ് സംഭവം. വരൻ ഹരിബന്ധു പട്ടേൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച കന്ധമാലിലായിരുന്നു വിവാഹ ചടങ്ങുകൾ.

വിവാഹം കഴിഞ്ഞ് വധൂ വരന്മാരും ബന്ധുക്കളും മടങ്ങിപ്പോകുന്നതിനിടെ ബദബന്ദയ്ക്ക് അരികിൽ വച്ചാണ് പ്രതി സുഹൃത്തുക്കൾക്കൊപ്പം കാർ തടഞ്ഞത്. പിന്നീട് വരനു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു. തൊട്ടു പിന്നാലെ വരൻ

തർഭ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവതിയെയും പ്രതികളെയും കണ്ടു പിടിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

കുട്ടികളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രം; സുപ്രധാന നടപടിയുമായി മെറ്റ

ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; 2 പേർക്ക് ഗുരുതര പരുക്ക്

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ കവർച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്ട്രിക് വയറുകള്‍