Obscene video sent to official WhatsApp group; SHO suspended
ബിജ്‌നോർ: ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ച എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. ബർഹാപുർ സ്റ്റേഷനിലെ എസ്എച്ച്ഒ നീരജ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പോസ്റ്റ് ചെയ്ത ഉടൻ തന്നെ നീരജ് വിഡിയോ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റുള്ളവർ വിഡിയോ ഡൗൺലോഡ് ചെയ്യുകയും സ്ക്രീൻ ഷോട്ട് എടുക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ എസ് പി കെ.കെ. ബിഷ്ണോയ് അന്വേഷണത്തിന് ഉത്തരവിട്ടു.
ജീവനക്കാരുടെ മൊഴിയെടുത്തതിനു ശേഷം അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും എസ്പി വ്യക്തമാക്കി.