ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!

 
Crime

ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!

കുട്ടിയുടെ കാലുകളിൽ സിഗരറ്റ് വച്ച് പൊളിച്ചതിന്‍റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസുകാരൻ നേരിട്ടത് കൊടുംക്രൂരതയെന്ന് പൊലീസ്. കുഞ്ഞിന്‍റെ ശരീരത്തിൽ 51 മുറിവുകളാണ് ഉണ്ടായിരുന്നത്. ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കാലുകളിൽ സിഗരറ്റ് വച്ച് പൊളിച്ചതിന്‍റെ പാടുകളും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കുന്നു.

കുഞ്ഞിന്‍റെ കൈ ഒടിഞ്ഞതോടെയാണ് ഇവർ കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്ന സംശയം ബന്ധുക്കൾക്കുണ്ടായത്. ഇതോടെ കുഞ്ഞിനെ വിട്ട് കിട്ടാനുള്ള ശ്രമത്തിലായിരുന്നു അച്ഛന്‍റെ വീട്ടുകാർ.

കുഞ്ഞിനെ നൽകാമെന്ന് അഖിലയുടെ ബന്ധുക്കൾ ഉറപ്പ് നൽകിയിരുന്നതുമാണ്. ഇതിനിടെയാണ് കൊലപാതകം. അറസ്റ്റിലായ അമ്മയെയും രണ്ടാനച്ഛനെയും പൊലീസ് കോടതിയിൽ ഹാജരാക്കും.

പ്രമുഖർക്കും എസ്ഐആർ നോട്ടീസ്; പട്ടികയിൽ എൽ.കെ. അദ്വാനി, വിദേശകാര്യമന്ത്രി ജയശങ്കർ, തെരഞ്ഞെടുപ്പ് കമ്മിഷണർ സന്ധു തുടങ്ങിയവർ

'നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം'; എസ്എഫ്ഐ പോസ്റ്ററിനെതിരേ പരാതി നൽകി കെഎസ്‌യു

സെഞ്ചുറി തിളക്കത്തിൽ ഷഫാലി വർമ; ഇന്ത‍്യ ഏഷ‍്യൻ ഗെയിംസ് ഫൈനലിൽ‌

തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച പൊലീസുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസ്: ഉന്നം പിഴയ്ക്കാതെ എളവേനിൽ വാളറിവൻ‌, ഇന്ത്യക്ക് രണ്ടാം വെള്ളി