പ്രണയ നൈരാശ്യം? 13 കാരിയെ പീഡന പരാതി വ്യാജം, സഹപാഠികളെ വിട്ടയച്ചു!

 
Crime

പ്രണയ നൈരാശ്യം? 13 കാരിയുടെ പീഡന പരാതി വ്യാജം!

13 കാരിയുടെ പരാതിയിൽ പെൺകുട്ടി അടക്കം 6 സഹപാഠികളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു

Namitha Mohanan

പത്തനംതിട്ട: പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. വൈദ്യപരിശോധനാ ഫലം പുറത്തു വന്നതോടെയാണ് പീഡനം നടന്നിട്ടില്ലെന്നത് വ്യക്തമായത്. മൊഴിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.

പ്രണയനൈരാശ്യമാണ് ഇത്തരമൊരു വ്യാജപരാതിക്ക് പൊലീസിന്‍റെ സംശയം. ചൈല്‍ഡ് ലൈനില്‍ വിളിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിൽ കൂടല്‍ പൊലീസ് കേസ് എടുക്കുകയും ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി മാറ്റുകയും സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുക‍യായിരുന്നു. പിന്നാലെ കസ്റ്റഡിയിലെടുത്ത സഹപാഠികള്‍ ഉള്‍പ്പെടെയുള്ള ആറ് പേരെ പൊലീസ് വിട്ടയച്ചു.

കുടുംബത്തില്‍ നിന്നുള്ള സംരക്ഷണമില്ലായ്മയാണ് ഇതിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സൈക്കോളജിസ്റ്റിന്‍റെ സഹായത്തോടെ മൊഴി വിശദമായി പരിശോധിക്കാനും പെണ്‍കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ വഴി ആവശ്യമായ കൗണ്‍സിലിങ് നല്‍കാനുമാണ് പൊലീസ് നീക്കം.

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ

പഞ്ചസാര 'കയ്ക്കും'! ക്ഷാമം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ വില ഉയർന്നത് 40 ശതമാനം