പിറവത്ത് സുഹൃത്തുക്കൾ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

 
file image
Crime

പിറവത്ത് സുഹൃത്തുക്കൾ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ തുടരുകയാണ്

Namitha Mohanan

എറണാകുളം: പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ തുടരുകയാണ്.

വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അമ്മയോട് ഫോണിൽ മോശമായി സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്കു തർക്കത്തിനൊടുവിൽ അരുണിനെ സുഹൃത്ത് ജിഷ്ണുവും സംഘവും ചേർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

അടുത്തിടെയാണ് ജിഷ്ണു വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഫോൺ വിളിച്ചപ്പോൾ ജിഷ്ണുവിന്‍റെ അമ്മയോട് അരുൺ മോശമായി പെരുമാറിയെന്നതാണ് തർക്കത്തിന് കാരണം. നിലവില്‍ ജിഷ്ണുവും കൂട്ടുകാരും ഒളിവിലാണ്. സംഭവത്തിൽ കോസെടുത്ത് പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജരുടെ മരണം; ആദിത്യ താക്കറെയ്ക്ക് 500 കോടിയുടെ വക്കീൽ നോട്ടീസ്

76ന്‍റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷവുമായി ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ നിർദേശം

ഇടുക്കിയിൽ വാഹനങ്ങൾ തകർത്ത് കാട്ടാന; നശിപ്പിച്ചത് രണ്ട് എസ്‌‍യുവികൾ

മാസപ്പടി കേസ്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയവരിൽ ശശിധരൻ കർത്തയും, ഇഡിക്കെതിരേ ഗുരുതര ആരോപണം

ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ 6 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു