തെലങ്കാന ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിക്കെതിരേ പോക്‌സോ കേസ്

 
Crime

തെലങ്കാന ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിക്കെതിരേ പോക്‌സോ കേസ്

കഴിഞ്ഞ രണ്ട് വർഷമായി മകളെ പീഡിപ്പിക്കുകയായിരുന്നെന്ന് താരത്തിന്‍റെ അമ്മ നൽകിയ പരാതിയിൽ പറയുന്നു

Sarath Nath MS

ഹൈദരാബാദ്: വനിതാ ബാസ്‌ക്കറ്റ്ബോൾ താരത്തെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ തെലങ്കാന ബാസ്‌ക്കറ്റ്ബോൾ അസോസിയേഷന്‍റെ ജനറൽ സെക്രട്ടറിക്കെതിരേ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

കഴിഞ്ഞ രണ്ട് വർഷമായി അസോസിയേഷന്‍റെ ജനറൽ സെക്രട്ടറി മകളോട് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി താരത്തിന്‍റെ അമ്മ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 24ന് മാധാപൂർ പൊലീസ് സ്റ്റേഷനിൽ പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം