മുംതാസ് അബ്ദുൽ സലാം
കൊച്ചി: പോക്സോ കേസിൽ യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ. യൂട്യൂബ് ചാനലിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ അശ്ലീല പരാമർശം നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.
കുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്ന് തൃപ്പൂണിത്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വോയിസ് ഒഫ് ട്രൂത്ത് എന്ന യൂട്യൂബ് ചാനലിൽ പങ്കു വച്ച വിഡിയോയിലാണ് പരാമർശം.