പ്രകാശ് ഗാവൻഡെ, വൃഷാലി

 
Crime

മൂന്നു തവണ വിഷം കൊടുത്തിട്ടും ഭാര്യ മരിച്ചില്ല, ഒടുവിൽ വണ്ടിയിടിപ്പിച്ച് കൊന്നു; യുവാവ് അറസ്റ്റിൽ ‌

മാർച്ച് 2നാണ് ആസൂത്രിതമായ വാഹനാപകടം ഉണ്ടായത്.

നീതു ചന്ദ്രൻ

മുംബൈ: മൂന്നു തവണ വിഷം കൊടുത്തിട്ടും പരാജയപ്പെട്ടതിനു പിന്നാലെ ഭാര്യയെ വാടകക്കൊലയാളിയെക്കൊണ്ട് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ബുൽധാന സ്വദേശിയായ പ്രകാശ് ഗാവൻഡെ എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ വൃഷാലിയാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷം രൂപ കൊടുത്ത് കൃത്രിമായി വാഹനാപകടം സൃഷ്ടിച്ചാണ് കൊല നടത്തിയത്. കുടുംബപ്രശ്നങ്ങളായിരിക്കാം കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം.

മാർച്ച് 2നാണ് ആസൂത്രിതമായ വാഹനാപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വൃഷാലിയുടെ ദേഹത്തേക്ക് ടാറ്റ ഇൻട്ര കാർ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ വൃഷാലി മരിച്ചു.

തുടക്കത്തിൽ അപകടമരണം എന്നായിരുന്നു നിഗമനമെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊലപാത‌ക സാധ്യത തെളിയുകയായിരുന്നു. കാറിന്‍റെ ഉടമസ്ഥനായ മനീഷ് സൂര്യവൻഷിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. വൃഷാലിയെ കൊല്ലാനായി ഭർത്താവ് പ്രകാശ് മ‌ഗ്നേഷ് ചുൽക്കർ എന്നയാൾക്ക് ഒരു ലക്ഷം രൂപനൽകിയിരുന്നെന്നും മഗ്നേഷാണ് തന്നെ സമീപിച്ചതെന്നും മനീഷ് വെളിപ്പെടുത്തി. മഗ്നേഷിനെയും മനീഷി‌നെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ആർബിഐ നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം കോർപ്പറേഷനിൽ കൈയാങ്കളി; മേയർക്കും കൗൺസിലർമാർക്കും പരുക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video

കുട്ടനാടിന് അവധി വേണമെന്ന് എംഎൽഎ; പരിശോധിക്കാമെന്ന് മൈക്കിലും കൊടുക്കില്ലെന്ന് സ്വരം താഴ്ത്തിയും മുഖ്യമന്ത്രി|Video