റിസർവ് ഇൻസ്പെക്റ്റർ‌ എച്ച്. സതീഷ്

 
Crime

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് ആസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുക‍യായിരുന്നു

Sarath Nath MS

ഹൈദരാബാദ്: തെലങ്കാനയിൽ സർവീസ് റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നിസാമാബാദ് ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

നിസാമാബാദ് പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന റിസർവ് ഇൻസ്പെക്റ്റർ‌ എച്ച്. സതീഷ് ആണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് ആസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുക‍യായിരുന്നു. ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വിവരമറിഞ്ഞ് നിസാമാബാദ് പൊലീസ് കമ്മിഷണർ പി. സായ് ചൈതന്യ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനധികൃത മദ്യ കേസ്; ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ അരിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ആക്രമണം; ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജ് തിഹാർ ജയിലിൽ നിന്ന് മോചിതനായി

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

മനുഷ്യക്കടത്ത് കേസ്; എട്ട് ബംഗ്ലാദേശികൾ ഉൾപ്പെടെ ഒൻപത് പേർക്ക് ജീവപര്യന്തം