പട്രോളിങ്ങിനിടെ പൊലീസുകാരനെ സിറിഞ്ച് ഉപയോഗിച്ച് കുത്തി; രണ്ട് പേർ പിടിയിൽ

 
Crime

കോഴിക്കോട് പട്രോളിങ്ങിനിടെ പൊലീസുകാരനെ സിറിഞ്ച് ഉപയോഗിച്ച് കുത്തി; രണ്ട് പേർ പിടിയിൽ, പിന്നിൽ ലഹരിസംഘം‍?

പ്രതികൾ മയക്കുമരുന്ന് ഉപയോഗത്തിലോ വിൽപനയിലോ ഏർപ്പെട്ടിരുന്നോ എന്ന് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്

Sarath Nath MS

കോഴിക്കോട്: പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസുകാരന് സിറിഞ്ച് ഉപയോഗിച്ച് കുത്തേറ്റു. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ കെ. ആദർശ് (21)നാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി 7.40ഓടെ മാനാഞ്ചിറ സ്ക്വയറിൽ വച്ചാണ് സംഭവം.

സ്ഥലത്ത് സംഘർഷമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആദർശ് സ്ഥലത്തെത്തിയപ്പോൾ ആറ് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടു. യൂണിഫോമിലുള്ള പൊലീസുകാരനെ കണ്ടതോടെ രണ്ട് പേർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ആദർശ് ബാക്കിയുണ്ടായിരുന്ന നാല് പേരെ സമീപിച്ച് അവർ കൈവശം വച്ചിരുന്നത് എന്താണെന്ന് ചോദിച്ചു.

ഇതിനിടെ ഇവരിലൊരാൾ ആദർശിനെ പിടിച്ചുനിർത്തുകയും സിറിഞ്ച് ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ മറ്റുള്ളവരോടൊപ്പം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ മറ്റ് പൊലീസുകാർ ആദർശിനെ ആശുപത്രിയിൽ എത്തിച്ചു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. പ്രതികൾ മയക്കുമരുന്ന് ഉപയോഗത്തിലോ വിൽപനയിലോ ഏർപ്പെട്ടിരുന്നോ എന്ന് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രളയം; നേപ്പാളിന് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി ഇന്ത്യ

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു

വിവാഹം മുടങ്ങി; മുൻ പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്

കോൽക്കത്തയിൽ മെസിയെ കാണാൻ ടിക്കറ്റെടുത്ത 33,000 പേർക്ക് പണം തിരിച്ചു നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി

ഓണം അവധി; മികച്ച വരുമാനം നേടി കെഎസ്ആർടിസി