അധ‍്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പോളിടെക്നിക് വിദ‍്യാർഥിക്ക് സസ്പെൻഷൻ
file image
കൊല്ലം: അധ‍്യാപകരുടെയും വിദ‍്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചതായി പരാതി. കൊല്ലം പുനലൂർ സർക്കാർ പോളിടെക്നിക് കോളെജ് അഞ്ചാം സെമസ്റ്റർ വിദ‍്യാർഥിയായ അച‍്യുതിനെതിരേയാണ് സഹപാഠികളും അധ‍്യാപകരും പരാതി നൽകിയത്. ഇതേത്തുടർന്ന് ആരോപണവിധേയനായ വിദ‍്യാർഥിയെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്തു.
പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കോളെജ് അധികൃതർ വിദ‍്യാർഥിയെ രക്ഷിതാക്കളുടെ സാന്നിധ‍്യത്തിൽ ചോദ‍്യം ചെയ്യുകയും ചോദ‍്യം ചെയ്യലിൽ വിദ‍്യാർഥി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. കോളെജ് പ്രിൻസിപ്പൽ പുനലൂർ പൊലീസിലും കൊട്ടാരക്കര സൈബർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.