രാധയും അംബികയും, പഴയകാല ചിത്രം.

 

File

Crime

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

തന്‍റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് രാധയുടെ പരാതി

MV Desk

ചെന്നൈ: മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ സിനിമകളിലെ തിളങ്ങുന്ന താരങ്ങളായിരുന്ന സഹോദരിമാർ അംബികയും രാധയും സാമ്പത്തിക തർക്കം. തന്‍റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് രാധയുടെ പരാതി. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ എത്തിയാണ് രാധ പരാതി നൽകിയത്.

അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി അറിയുന്നതെന്ന് രാധ പരാതിയിൽ പറയുന്നു. തന്‍റെ പഴയ അഞ്ച് ചെക്കുകൾ പണം മാറാനായി ബാങ്കിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സെപ്റ്റംബർ 17ന് ബാങ്കിൽ നിന്ന് അറിയിപ്പ് ലഭിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്നും രാധ.

വിവരമറിഞ്ഞയുടൻ തന്നെ ആ ചെക്കുകളുടെ പണമിടപാടുകൾ തടയാൻ ബാങ്കിന് നിർദേശം നൽകിയെന്നും തന്‍റെ സഹോദരിക്ക് താൻ ഒരിക്കലും ആ ചെക്കുകൾ കൈമാറിയിട്ടില്ലെന്നും, അത്തരമൊരു തുക നൽകേണ്ടതായ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും സഹോദരിയുമായി നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

തന്‍റെ മുറിയിൽ സൂക്ഷിച്ചിരുന്ന ഈ ചെക്കുകൾ, താൻ സ്ഥലത്തില്ലാത്ത സമയത്ത് തന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് എടുത്തതെന്ന് രാധ ആരോപിക്കുന്നു. ഈ ചെക്കുകളിലെ വിവരങ്ങൾ പൂരിപ്പിച്ചത് സഹോദരൻ ആണെന്നും രാധ തന്‍റെ പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഒരേ കെട്ടിട സമുച്ചയത്തിൽ രണ്ട് ഭാഗങ്ങളിൽ ആയാണ് ഇരുവരും താമസിച്ചിരുന്നത്. സഹോദരി ആയതിനാൽ തന്‍റെ വീട്ടിൽ വരാൻ അംബികയ്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും രാധ പറയുന്നു. പണം തട്ടിയതിന് പുറമേ കുടുംബ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തിലും തർക്കമുണ്ടെന്നും സൂചനയുണ്ട്. പരാതിയിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം