അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 9 മാസം പ്രായമുള്ള കുഞ്ഞിനു തട്ടിക്കൊണ്ടുമായി ക്രൂരമായി പീഡിപ്പിച്ചു; 12 വയസുകാരൻ അറസ്റ്റിൽ

 
Representative image
Crime

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 9 മാസം പ്രായമുള്ള കുഞ്ഞിനു തട്ടിക്കൊണ്ടുമായി ക്രൂരമായി പീഡിപ്പിച്ചു; 12 വയസുകാരൻ അറസ്റ്റിൽ

കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുകയാണ്

Namitha Mohanan

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ 12 കാരൻ അറസ്റ്റിൽ. കുട്ടിയുടെ ബന്ധുവാണ് പ്രതി. ഗുലാരിഹ സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചെയോടെ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തെരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ വീടിന് അരകിലോമീറ്റർ അകലെ നിന്ന് പാടത്തെ ടിൻ ഷെഡിന് സമീപം രക്തം വാർന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ചണ്ഡീഗഡിൽ നിന്നെത്തിയ കുഞ്ഞിന്‍റെ ബന്ധുവായ 12 വയസുകാരനാണ് ഈ ക്രുരതയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. താൻ മദ്യ ലഹരിയിലായിരുന്നെന്നും ഫോണിൽ അശ്ലീല വീഡിയോ കണ്ടതായും കുട്ടി പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 50-ലധികം അശ്ലീല വീഡിയോകളും നൂറിലധികം അശ്ലീല വെബ്സൈറ്റുകൾ തെരഞ്ഞ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്