ദർശൻ തൂഗുദീപ, രേണുകാസ്വാമി

 
Crime

കന്നഡ നടൻ ദർശൻ പ്രതിയായ രേണുകാസ്വാമി കൊലക്കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയതിൽ 3 പേർ അറസ്റ്റിൽ

പുനീത്, സുഹാസ്, വേണു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപ ഉൾപ്പെട്ട രേണുകാസ്വാമി കൊലക്കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയതിൽ മൂന്നു പേർ അറസ്റ്റിൽ. പുനീത്, സുഹാസ്, വേണു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സുഹാസും വേണുവും തുമകൂരുവിലെ ദർശൻ ഫാൻസ് അസോസിയേഷൻ അംഗങ്ങളാണോയെന്ന് പരിശോധിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.

നടനുമായി ബന്ധപ്പെട്ടുള്ള ഒരു ഫാൻ പേജ് കൈകാര‍്യം ചെയ്തിരുന്നയാളാണ് പുനീത്. തങ്ങൾ ദർശന്‍റെ ആരാധകനാണെന്ന് അവകാശപ്പെട്ടുവെന്നും ചിത്രദുർഗയിൽ നിന്നുള്ള സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. നടനെതിരേ മൊഴി നൽകരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും സമ്മർദം ചെലുത്തിയെന്നും സാക്ഷി കോടതിയിൽ ജഡ്ജിയോട് പറഞ്ഞു.

ഇതേത്തുടർന്നാണ് സംഭവം പുറത്ത് അറിയുന്നത്. ഇതിനു പിന്നാലെ സാക്ഷിക്ക് പൊലീസ് സുരക്ഷ നൽകണമെന്ന് കോടതി നിർദേശിക്കുക‍യായിരുന്നു. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തതായും കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ദർശന് അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു. ഇതിൽ പ്രകോപിതനായ ദർശൻ രേണുകാസ്വാമിയെ കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപമുള്ള പാലത്തിന് താഴെ ഉപേക്ഷിച്ചുവെന്നാണ് കേസ്.

മെഡിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്നു 33 കാരനായ രേണുകാസ്വാമി. രേണുകാസ്വാമിയുടെ മൃതദേഹം ഒരു അഴുക്കു ചാലിൽ നിന്നുമാണ് കണ്ടെടുത്തത്. നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് നടൻ ദർശൻ.

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം