എം.ടി.കെ. സുരേഷ്

 
Crime

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

പഞ്ചായത്ത് ജോ. സെക്രട്ടറി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്

കോഴിക്കോട്: ആർജെഡി പ്രവർത്തകന് വെട്ടേറ്റു. വടകര വില‍്യാപ്പള്ളിയിലാണ് സംഭവം. പാർട്ടിയുടെ വില‍്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്. ലാലു എന്ന ശ‍്യാം ലാലാണ് സുരേഷിനെ ആക്രമിച്ചത്.

ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് വ‍്യക്തമാക്കി. പരുക്കേറ്റതിനെത്തുടർന്ന് സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർജെഡി യുവജന സംഘടനയുടെ പഠന ക‍്യാംപിന്‍റെ വേദി തീയിട്ട് നശിപ്പിച്ചതിന് ശ‍്യാംലാലിനെതിരേ നേരത്തെ സുരേഷ് പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും