ശബരിമല നെയ് ക്രമക്കേട്

 
Crime

നെയ്യ് വിൽപ്പന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപ നഷ്ടം

ജീവനക്കാരുടെ അശ്രദ്ധയാണ് നഷ്ടത്തിന് വഴിവച്ചതെന്ന് വിജിലൻസിന്‍റെ കണ്ടെത്തൽ.

Kochi Bureau

കൊച്ചി: ശബരിമല ആടിയ ശിഷ്‌ടം നെയ്യ് വിൽപന ക്രമക്കേടിൽ ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌. ജീവനക്കാരുടെ അശ്രദ്ധയാണ് നഷ്ടത്തിന് വഴിവെച്ചത് എന്നും കണ്ടെത്തൽ. വിജിലൻസ് റിപ്പോർട്ടിന്മേൽ തുടർ നടപടികൾക്ക് ഹൈക്കോടതി അനുമതി നൽകി. 2025 നവംബർ 16 മുതൽ ഡിസംബർ 27 വരെയുള്ള വിൽപനയിലാണ് നഷ്ടം. എന്നാൽ ജീവനക്കാർ വ്യക്തിപരമായി പണം തട്ടിയെടുത്തതായി തെളിവില്ല.

ഒന്നാം പ്രതി ഒഴികെയുള്ളവർക്കെതിരെ തട്ടിപ്പ് തെളിയിക്കാനും സാധിച്ചില്ല. ജീവനക്കാരുടെ ഗുരുതരമായ അശ്രദ്ധയാണ് നഷ്ടത്തിന് കാരണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഉൽപാദനം മുതൽ വിൽപന വരെ വിവിധ ഘട്ടങ്ങളിൽ വീഴ്ച ഉണ്ടായി. എന്നാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ഇത് അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ ദേവസ്വം ബോർഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു.

നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണം. ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും നിർബന്ധമാക്കണം.എല്ലാ കൗണ്ടറുകളിലും ഹൈ-ഡെഫിനിഷൻ സിസിടിവി സ്ഥാപിക്കണം. വീഴ്ചകൾ ഒഴിവാക്കാൻ ഇത്തരം നിർദേശങ്ങൾ വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട്‌ കോടതി അംഗീകരിച്ചു.

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ