kerala police 
Crime

മണൽ മാഫിയബന്ധം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ എസ് ജേക്കബിനെയാണ് അന്വേഷണവിധേയമായി ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം സസ്പെൻസ് ചെയ്തത്

പത്തനംതിട്ട : മണൽ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി വി അജിത് സസ്‌പെൻഡ് ചെയ്തു. കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ എസ് ജേക്കബിനെയാണ് അന്വേഷണവിധേയമായി ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം സസ്പെൻസ് ചെയ്തത്.

കോയിപ്രം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരവേ, 2022 ആഗസ്റ്റ് ഒന്നുമുതൽ ഈവർഷം ജൂലൈ 24 വരെയുള്ള വിവിധ കാലയളവിൽ, മണൽമാഫിയകളുമായി അടുപ്പമുള്ള നിരവധി ആളുകളുമായി ഫോണിലൂടെ അടുത്ത ബന്ധം നിലനിർത്തിയതെന്ന് കണ്ടെത്തിയതിനെതുടർന്നാണ് നടപടി.

പൊലീസ് ഉദ്യോഗസ്ഥൻ്റെ പ്രവർത്തനം ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്നും, പൊലീസിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയ റിപ്പോർട്ട്‌ പരിഗണിച്ചാണ് ഇയാൾക്കെതിരെ അച്ചടക്കനടപടി ജില്ലാ പൊലീസ് മേധാവി കൈക്കൊണ്ടത്. വകുപ്പുതല അന്വേഷണത്തിന് അടൂർ ഡി വൈ എസ് പിയെ ചുമതലപ്പെടുത്തുകയും ചെയ്തു

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്