.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Crime

കണ്ണൂരിൽ എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 10 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും

പിഴ അടക്കുന്നില്ലെങ്കില്‍ എട്ടു മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു

MV Desk

തലശേരി: എട്ടു വയസുകാരിയെ വീട്ടില്‍ കയറി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ 63കാരന് 10 വര്‍ഷം കഠിന തടവ്. ചക്കരക്കല്ല് ഇരിവേരിയിലെ വലിയ വീട്ടില്‍ വി.വി. അബ്ദുല്‍ റസാഖിനെയാണ് 10 വര്‍ഷം കഠിനതടവിനും 20,000 പിഴയടക്കാനും തലശേരി പോക്സോ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ടി.ടി. ജോര്‍ജ് ശിക്ഷിച്ചത്. പിഴ അടക്കുന്നില്ലെങ്കില്‍ എട്ടു മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

2022 മാര്‍ച്ച്‌ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീടിൻ്റെ അടുക്കളയില്‍ പ്രതി അതിക്രമിച്ച്‌ കയറി കുട്ടിയെ ലൈംഗികാതിക്രത്തിന് വിധേയമാക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടറായിരുന്ന എൻ.കെ. സത്യനാഥനാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി ഹാജരായി.

കേരളം പോളിങ് ബൂത്തിലേക്ക്

നടൻ കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു

കേരളത്തിനൊപ്പം അസമും പുതുച്ചേരിയും വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം: സിപിഎമ്മിന്‍റെ വക്കീല്‍ നോട്ടീസിന് കടുത്ത ഭാഷയില്‍ മറുപടിയുമായി കെ.സി. വേണുഗോപാല്‍

വിരമിച്ച ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ