മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ മുഖത്തടിച്ചു; പ്രതി അറസ്റ്റിൽ

 

file image

Crime

മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ മുഖത്തടിച്ചു; പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ സ്വദേശി വിജേഷിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്

MV Desk

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് ജോലിക്കായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി വിജേഷിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് അതിക്രമം നടന്നത്.

പൊലീസിൽ പരാതി നൽകുമെന്ന് യുവതി പറഞ്ഞപ്പോൾ മുഖത്തടിക്കുകയും ഇതേത്തുടർന്ന് ബോധരഹിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് തമ്പാനൂർ‌ പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി മൊഴി നൽകിയത്.

നാട്ടുകാർ ചേർന്നാണ് വിജേഷിനെ പിടികൂടി പൊലീസിന് കൈമാറിയത്. വിജേഷിന്‍റെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി. ഇയാളുടെ പേരിൽ മറ്റുകേസുകൾ ഉണ്ടോയെന്ന കാര‍്യവും പൊലീസ് പരിശോധിച്ചുവരുകയാണ്.