ഫാദര്‍ ജോസഫ് കൊടിയന്‍

 
Crime

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

കൊരട്ടി കോനൂര്‍ സെന്‍റ് ജോസഫ് പള്ളി വികാരിയും, പറവുര്‍ ചേന്ദമംഗലം സ്വദേശിയുമായ ഫാദര്‍ ജോസഫ് കൊടിയന്‍ (67)ആണ് പിടിയിലായത്

MV Desk

കൊരട്ടി: പോക്‌സോ കേസിൽ പ്രതിയായ വൈദികനെ പൊലീസ് പിടികൂടി. ചെറിയ ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൊരട്ടി കോനൂര്‍ സെന്‍റ് ജോസഫ് പള്ളി വികാരിയും, പറവുര്‍ ചേന്ദമംഗലം സ്വദേശിയുമായ ഫാദര്‍ ജോസഫ് കൊടിയന്‍ (67)ആണ് പിടിയിലായത്.

കഴിഞ്ഞ പെസ്ഹ വ്യാഴാഴ്ച ദിനത്തില്‍ വീടുകളിലെത്തി പ്രായമായവരെ കുമ്പസാരിപ്പിക്കുവാനെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. പ്രായമായവരും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ടോടെ കുട്ടി അസ്വസ്ഥത കാണിച്ചതോടെ വീട്ടുകാര്‍ കാര്യം ചോദിച്ചപ്പോഴാണ് സംഭവം കുട്ടി പറയുന്നത്.

തുടര്‍ന്ന് ഫൊറാന പള്ളിയിലും കൊരട്ടി പൊലീസിലും വീട്ടുകാര്‍ പരാതി നല്‍ക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ വികാരിയെ കൊരട്ടി എസ്എച്ച്ഒ ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടകയായിരുന്നു.

മൂന്ന് വര്‍ഷം മുന്‍പ് വൈപ്പിനില്‍ വികാരിയായിരുന്നപ്പോള്‍ സമാനമായ കേസില്‍ അറസ്റ്റിലാവുകയും റിമാൻഡില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് മറ്റൊരു പള്ളിയിലേക്ക് സ്ഥലം മാറ്റിയ ശേഷം അവിടെ നിന്നാണ് കോനൂര്‍ പള്ളിയില്‍ വികാരിയായി ചുമതലയേറ്റത്. വിശുദ്ധമായ ഈസ്റ്റര്‍ ദിനത്തില്‍ പൊലീസ് പിടിയിലായ വികാരിക്ക് യാതൊരു വിധ ഭാവ ഭേദങ്ങളും ഇല്ലാതെയാണ് വൈദ്യ പരിശോധനക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ നിന്നിരുന്നത്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ വികാരിയെ കോടതിയില്‍ ഹാജരാക്കി.

ബഹുഭാര്യത്വ നിരോധനം, ലിവ് ഇൻ റിലേഷനുകളിൽ നിർബന്ധിത രജിസ്ട്രേഷൻ...; ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ

"മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല"; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്