പരസ്യ മദ്യപാനം തടഞ്ഞു; ഗൂണ്ടയുടെ ആക്രമണത്തിൽ എസ്ഐ കൊല്ലപ്പെട്ടു

 

file

Crime

പരസ്യ മദ്യപാനം തടഞ്ഞു; ഗൂണ്ടയുടെ ആക്രമണത്തിൽ എസ്ഐ കൊല്ലപ്പെട്ടു

വാഗ്ലെ എസ്റ്റേറ്റിൽ വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം

Sarath Nath MS

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഗൂണ്ടയുടെ ആക്രമണത്തിൽ പൊലീസ് സബ് ഇൻസ്പെക്റ്റർ മരിച്ചു. വാഗ്ലെ എസ്റ്റേറ്റിൽ വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം.

സബ് ഇൻസ്പെക്റ്റർ കെ. ഭോയ്ർ ആണ് മരിച്ചത്. രാത്രി വൈകി പ്രവർത്തിച്ചിരുന്ന ഒരു കട അടപ്പിക്കുന്നതിനായി പ്രദേശവാസികളുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ഭോയ്റിന്‍റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം. ഇതിനിടെ കടയ്ക്ക് സമീപം നിരവധി കേസുകളിൽ പ്രതിയായ രാജു വാൽമീകി മദ്യപിക്കുന്നത് ഭോയ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് ഇയാളെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചതോടെ വാൽമീകി എതിർത്തു. തുടർന്ന് ബലം പ്രയോഗിച്ച് ഇയാളെ പൊലീസ് വാഹനത്തിനടുത്തേക്ക് കൊണ്ടുപോയി.

വാഹനത്തിൽ കയറ്റുന്നതിനിടെ പ്രതി ഭോയ്റിനെ ശക്തമായി തള്ളിയതിനെ തുടർന്ന് അദ്ദേഹം പൊലീസ് വാഹനത്തിനുള്ളിലേക്ക് വീഴുകയും തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രശാന്ത് കദം പറഞ്ഞു.

ഈ സാഹചര്യം മുതലെടുത്ത് പ്രതി വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തലയ്ക്ക് പരുക്കേറ്റിട്ടും ഭോയ്റും സഹപ്രവർത്തകരും ചേർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടി. എന്നാൽ പ്രതിയെ പിടികൂടിയതിന് തൊട്ടുപിന്നാലെ ഭോയ്ർ കുഴഞ്ഞുവീണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചു; സിജെപി നേതാക്കളായ അഭിജീത് ദിപ്കെ അടക്കമുള്ളവർക്കെതിരേ യുവതിയുടെ പരാതി

മെസിയുടെ പേരിലെ തട്ടിപ്പ്; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് എസ്ഐടിയുടെ ശുപാർശ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യത; 5 ജില്ലകളിൽ യെലോ അലർട്ട്

ഡൽഹിയിൽ കൂട്ടബലാത്സംഗം; 17കാരിയെ കഴുത്തിൽ കത്തി വച്ച് മൂന്ന് പേർ പീഡിപ്പിച്ചു