കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

 
Crime

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മണിമല സ്വദേശിയായ കരിക്കാട്ടൂർ സ്വദേശി ഷിബു ഖാനാണ് മരിച്ചത്

Sarath Nath MS

കോട്ടയം: മണിമലയിൽ 48കാരൻ മർദനമേറ്റ് മരിച്ച സംഭവത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ. മണിമല സ്വദേശിയായ കരിക്കാട്ടൂർ സ്വദേശി ഷിബു ഖാനാണ് മരിച്ചത്.

സംഭവത്തിൽ മണിമലയിലെ പഞ്ചായത്ത് അംഗം ജോജി ജോൺ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ, നിഖിൽ അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച മണിമലയിലെ റബർ തോട്ടത്തിൽ ഷിബുവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ഒരു ദിവസം മുൻപ് ഷിബുവിനെയും സുഹൃത്തിനെയും പ്രതികൾ മർദിച്ചത്.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ജോജിയുടെ മാതാവിനെ ഷിബുവും സുഹൃത്തും വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചതിനെ തുടർന്നാണ് ജോജിയും സുഹൃത്തുക്കളും ചേർന്ന് ഷിബുവിനെയും സുഹൃത്തിനെയും ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഷിബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ ദുരൂഹത ഉന്നയിച്ചിരുന്നു. മർദനം നടന്നതിന് തൊട്ടടുത്ത ദിവസമാണ് ഷിബുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി ക്ഷതമേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് ജോജി ഉൾപ്പെടെ ആറ് പേരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

മലപ്പുറത്ത് ലഹരിക്കടത്ത്; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; സുരക്ഷയ്ക്ക് 2,000ലേറെ പൊലീസുകാരും അർധസൈനികരും

20 രൂപ ഊണ് ഓർമയാകും; സബ്സിഡി ഇല്ല, ജനകീയ ഹോട്ടലുകൾ പകുതിയും പൂട്ടി