മയക്കുമരുന്നുമായി സൈനികൻ ശ്രീനഗർ വിമാനത്താവളത്തിൽ പിടിയിൽ
representative image
ശ്രീനഗർ: മയക്കുമരുന്നുമായി കരസേന ജവാനെ ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കറുപ്പും കഞ്ചാവും പിടിച്ചെടുത്തു.
സൈനികന്‍റെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. വിമാനത്താവളത്തിന്‍റെ ഡ്രോപ് ഗേറ്റിൽ സംശയാസ്പദകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ ജമ്മു കശ്മീർ പൊലീസും സിആർപിഎഫും പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് പിടികൂടിയത്. 213 ഗ്രാം കറുപ്പും 69 ഗ്രാം കഞ്ചാവുമാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.