മുഹമ്മദ് 
Crime

കൊടുങ്ങലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ

അതീവ ഗുരുതരാവസ്ഥയിലായ ഈമന്തറ സ്വദേശി സീനത്തിനെ (53) കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

Aswin AM

തൃശൂർ: കൊടുങ്ങലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു. കൊടുങ്ങലൂർ അഴിക്കോടാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ ഈമന്തറ സ്വദേശി സീനത്തിനെ (53) കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

മകൻ മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ലഹരിക്ക് അടിമയായ മകൻ സീനത്തിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മൂന്ന് മാസം മുമ്പ് ഇയാൾ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇവർ കൊച്ചി കളമശേരിയിലായിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ വീട്ടിൽ എത്തിയത്. ഇവിടെ വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പരുക്കേറ്റ സീനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ കോളെജിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളെജിലേക്കും മാറ്റി.

വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്; ചർച്ച 72 മണിക്കൂറിനുള്ളിൽ!

ഇത്തവണ തൃശൂര്‍ പൂരം ചടങ്ങുകൾ മാത്രമായി നടത്തിയേക്കും; ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം

ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യ വുമായി ഐഎംഎ

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; ഒന്ന് ഇന്ത്യയിലേക്കുള്ള കപ്പൽ

'സുമതി വളവ്' സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; സിനിമയുടെ കളക്ഷൻ പരിശോധിക്കും