കൊല്ലപ്പെട്ട അഭിറാം

 
Crime

പ്രതികൾ കൊല്ലാൻ ലക്ഷ്യം വച്ചത് അഭിറാമിന്‍റെ സുഹൃത്തിനെ; ഗൂഢാലോചനയിൽ പെൺസുഹൃത്തിനും പങ്ക്, പ്രതിചേർത്തു!

അനന്തയുടെ മുൻ കാമുകനാണ് കേസിലെ പ്രതി, ഇവർ കൊല്ലാൻ ലക്ഷ്യം വച്ചത് അന്തയുടെ ഇപ്പോഴത്തെ കാമുകനായ അഭിറാമിന്‍റെ സുഹൃത്തിനെയായിരുന്നു

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ 17 വയസുകാരന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിൽ പിടിയിലായ കൗമാരക്കാരന്‍റെ പെൺ സുഹൃത്തായ 18 കാരി മണ്ണാക്കാട് സ്വദേശി അനന്തയെയാണ് കേസിൽ പ്രതി ചേർത്തത്.

ഐടിഐ വിദ്യാര്‍ഥിയായ അനന്തയാണ് കേസിലെ മൂന്നാം പ്രതി. കേസിൽ അഭിരാമിനെ കൊന്ന 17കാരനും സഹായം നൽകിയ ഗുണ്ട ഉമറും നേരത്തെ അറസ്റ്റിലായിരുന്നു.

അഭിറാമിനെ സുഹൃത്തിനെയാണ് പ്രതികൾ കൊല്ലാൻ ഉദ്ദേശിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. 17 കാരനായ പ്രതിയുടെ മുൻ പെൺ സുഹൃത്തിന്, അഭിറാമിന്‍റെ സുഹൃത്തുമായുള്ള പ്രണയം പകയ്ക്ക് കാരണമായി. ഇയാളെ കൊല്ലാൻ അഭിറാം വഴി വിളിച്ചു വരുത്താൻ ശ്രമിച്ചു. എതിർത്തത് വാക്കുതർക്കത്തിനും കൊലയ്ക്കും കാരണമായെന്നാണ് പ്രതിയുടെ മൊഴി. ഇതോടെയാണ് കസ്റ്റഡിയിലുള്ള പെൺകുട്ടിയെയും കേസിൽ പ്രതി ചേർത്തത്.

സംഭവം ഇങ്ങനെ...

അനന്ത എന്ന പെൺകുട്ടിയുടെ മുൻ കാമുകനാണ് കേസിലെ പ്രതിയായ 17 കാരൻ. കൊല്ലപ്പെട്ട അഭിറാമിന്‍റെ സുഹൃത്തുമായി അനന്തയെന്ന പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അടുത്തിടെ അനന്ത പഴയ കാമുകന് തന്‍റെ ഇപ്പോഴത്തെ കാമുകനൊപ്പമുള്ള ഫോട്ടോ അയച്ച് കൊടുത്തിരുന്നു. ഇതോടെ മുൻ കാമുകന്‍ അനന്തയുടെ പുതിയെ കാമുകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഇയാളെ വിളിച്ചു വരുത്തതാനാണ് അഭിറാമിനോട് വരാൻ പറഞ്ഞത്. കാമുകിയുടെ ഫോൺ ഇതിനായി രണ്ട് ദിവസത്തേക്ക് വാങ്ങിച്ചു. ഈ ഫോണിൽ നിന്ന് ഇൻസ്റ്റ മെസേജ് അയച്ചു അഭിറാമിനെ വരുത്തി.

പാങ്ങപ്പാറ എത്തിയപ്പോൾ പുതിയ കാമുകനായ സുഹൃത്തിനെ വിളിച്ചു വരുത്താൻ അഭിറാമിനോട് ആവശ്യപ്പെട്ടെങ്കിലും അവൻ അതിന് തയാറായില്ല. ഇതേ ചൊല്ലി തർക്കം ഉണ്ടായി. ഇതിനിടയിൽ അച്ഛൻ അഭിരാമിനെ ഫോൺ വിളിച്ചു. ഇത് പ്രതി തടസപ്പെടുത്തി. ഇതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ അഭിറാം ശ്രമിച്ചെങ്കിലും മർദിച്ച ശേഷം ബെൽറ്റ്‌ കൊണ്ട് കഴുത്തിൽ മുറുക്കി. ഇതിന് ശേഷം ഗുണ്ട ഉമറിനെ വിളിച്ചു വരുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. ഗുഢാലോചനയിൽ പെൺകുട്ടിയുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തത്.