സ്റ്റാർബക്സിൽ കോഫി കുടിക്കാൻ കയറി, ബാഗിൽ നിന്ന് പേഴ്സ് മോഷ്ടിച്ച് യുവതി: വിഡിയോ പുറത്ത്

 
Crime

സ്റ്റാർബക്സിൽ കോഫി കുടിക്കാൻ കയറി, ബാഗിൽ നിന്ന് പേഴ്സ് മോഷ്ടിച്ച് യുവതി: വിഡിയോ പുറത്ത്

സ്റ്റാർബക്സിൽ എത്തിയ ഒരു യുവതിയാണ് മോഷണം നടത്തിയത്

Manju Soman

പ്രമുഖ കോഫി ഷോപ് ശൃംഖലയായ സ്റ്റാർബക്സിൽ എത്തിയ യുവാവിന്‍റെ പേഴ്സ് മോഷണം പോയി. സ്റ്റാർബക്സിൽ എത്തിയ ഒരു യുവതിയാണ് മോഷണം നടത്തിയത്. ബെംഗളൂരുവിലെ കൊമേഷ്യൽ സ്ട്രീറ്റിലെ സ്റ്റാർബക്സ് ഔട്ട്ലെറ്റിലാണ് സംഭവമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ഫൂട്ടേജ് പുറത്തുവന്നു.

പേഴ്സ് മോഷണം പോയ യുവാവിന്‍റെ പങ്കാളിയാണ് സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബാഗുകൾ വച്ചിരിക്കുന്ന സ്ഥലത്തെത്തിയ യുവതി ബാഗ് തുറന്ന് പേഴ്സ് എടുക്കുന്നതാണ് വിഡിയോയിലുള്ളത്. നമ്മുടെ സാധനങ്ങൾ സൂക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ദിഷ ബാട്ടിയ വിഡിയോ പോസ്റ്റ് ചെയ്തത്. ബെംഗളൂരു പൊലീസിനെയും യുവതി ടാഗ് ചെയ്തിട്ടുണ്ട്.

പിന്നാലെ മറുപടിയുമായി ബെംഗളൂരു പൊലീസ് രംഗത്തെത്തി. പരാതി ലഭിച്ചെന്നും കൊമേഷ്യൽ സ്ട്രീറ്റ് പൊലീസ് സ്റ്റേഷൻ സന്ദർശിക്കാനും പറഞ്ഞായിരുന്നു കമന്‍റ്. കഫെയിലും മറ്റും പോകുമ്പോൾ നമ്മുടെ സാധനങ്ങൾ സൂക്ഷിക്കണം എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്.