മുഖ്യമന്ത്രി വിജയ്‌യുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വനിതാ ഹെഡ് കോൺസ്റ്റബിളിനെ പീഡിപ്പിച്ചു; എസ്ഐ അറസ്റ്റിൽ

 

representative image

Crime

മുഖ്യമന്ത്രി വിജയ്‌യുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വനിതാ ഹെഡ് കോൺസ്റ്റബിളിനെ പീഡിപ്പിച്ചു; എസ്ഐ അറസ്റ്റിൽ

പുതുക്കോട്ടയിൽനടന്ന വിജയ്‌യുടെ ചടങ്ങിൽ സുരക്ഷാജോലിയിലുണ്ടായിരുന്ന വനിതാ ഹെഡ്‌കോൺസ്റ്റബിളാണ് പീഡനപരാതി നൽകിയത്

Namitha Mohanan

ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വനിതാ ഹെഡ് കോൺസ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ സബ് ഇൻസ്പെക്ടർ കുമാറിനെ അറസ്റ്റുചെയ്തു.

പുതുക്കോട്ടയിൽനടന്ന വിജയ്‌യുടെ ചടങ്ങിൽ സുരക്ഷാജോലിയിലുണ്ടായിരുന്ന വനിതാ ഹെഡ്‌കോൺസ്റ്റബിളാണ് പീഡനപരാതി നൽകിയത്.

തിരുനെൽവേലിയിൽ നിന്ന് 20 പേരടങ്ങുന്ന സംഘമാണ് സുരക്ഷാ ജോലിക്കായി പുറപ്പെട്ടത്. ശേഷം രാത്രി വാനിൽ മടങ്ങവെ കുമാർ ചന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും താൻ അയാളെ മർദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.