ഭക്ഷ്യവിഷബാധയെന്ന് സംശയം; ദമ്പതികളും മൂന്ന് മക്കളും മരിച്ചു

 

file image

Crime

രാത്രി ന്യൂഡിൽസ് കഴിച്ചു; പിറ്റേന്ന് രാവിലെ ദമ്പതികളും മൂന്ന് മക്കളും മരിച്ച നിലയിൽ

ഗ്രേറ്റർ നോയ്ഡയിലെ രബുപുര ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം

Sarath Nath MS

നോയ്ഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ദമ്പതികളെയും മൂന്ന് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണമെന്നാണ് സംശയം. ഗ്രേറ്റർ നോയ്ഡയിലെ രബുപുര ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ മിഷ്ടി (7), ലാഡ്ഡു (11), സക്ഷത് (3) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുടുബം ന്യൂഡിൽസ് കഴിച്ചതായി മഹേഷിന്‍റെ മാതാവ് പറഞ്ഞു. ഇതിനു പിന്നാലെ രാവിലെ ഇവരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ്, ഫൊറൻസിക് വിദഗ്ധർ, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.