പുസ്തകം കൊണ്ടുവരാൻ മറന്നതിന് അധ്യാപിക വെയിലത്ത് നിർത്തിയ 10 വയസുകാരി മരിച്ചു

 

representative image

Crime

പുസ്തകം കൊണ്ടുവരാൻ മറന്നതിന് അധ്യാപിക വെയിലത്ത് നിർത്തിയ 10 വയസുകാരി മരിച്ചു

പുസ്തകം കൊണ്ടുവരാൻ മറന്നതിന് കുട്ടിയെ അധ്യാപിക രൂക്ഷമായി ശകാരിക്കുകയും കൈകൾ പൊക്കിപ്പിടിച്ച് മണിക്കുറുകളോളം വെയിലത്ത് നിർത്തുകയും ചെയ്തതായി കുട്ടിയുടെ കുടുംബം ആരോപിക്കുന്നു

Namitha Mohanan

ന്യൂഡൽഹി: പുസ്തകം കൊണ്ടുവരാൻ മറന്നതിന് അധ്യാപിക വെയിലത്ത് നിർത്തിയ 10 വയസുകാരി മരിച്ചു. ഡൽഹിയിലെ വിനോദ് നഗറിലെ സർക്കാർ സ്കൂളിലാണ് സംഭവം. അധ്യാപിക ശിക്ഷിച്ചതിനു പിന്നാലെ അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിക്കുകയയാിരുന്നു.

പുസ്തകം കൊണ്ടുവരാൻ മറന്നതിന് കുട്ടിയെ അധ്യാപിക രൂക്ഷമായി ശകാരിക്കുകയും കൈകൾ പൊക്കിപ്പിടിച്ച് മണിക്കുറുകളോളം വെയിലത്ത് നിർത്തുകയും ചെയ്തതായി കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. അധ്യാപികയ്ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തിൽ അധ്യാപികയ്ക്കെതിരേ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പ്രതികരിച്ചു. ആരോപണ വിധേയയായ അധ്യാപികയെ സ്ഥലം മാറ്റിയതായും മന്ത്രി വ്യക്തമാക്കി.

സൈനിക താവളത്തിൽ വൻ കവർച്ച; എകെ 203 അടക്കം 12 തോക്കുകളും വെടിയുണ്ടകളും മോഷണം പോയി

സിജെപി മാർച്ച്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർ‌ക്കല പൊലീസ് സ്റ്റേഷന്‍റെ മേൽനോട്ട ചുമതല

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു

5000 യുഎസ് സൈനികരുടെ തായ്‌ലാൻഡ് സന്ദർശനം; മുൻകരുതലായി പട്ടായയിൽ ലൈംഗിക തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് നീക്കി പൊലീസ്