കുട്ടിയുടെ അച്ഛന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

 
Crime

വനിതാ ക്രിക്കറ്റ് താരം ജീവനൊടുക്കി; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

ബിസിസിഐ അണ്ടർ-19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ടുള്ള 17 വയസുകാരി വികാരാബാദിലെ മുത്തശ്ശിയുടെ വീട്ടിൽ ജീവനൊടുക്കി; ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് പൊലീസ്

MV Desk

ബിസിസിഐ അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ടുള്ള 17 വയസ്സുകാരി നന്ദിനി തെലങ്കാനയിലെ വികാരാബാദിൽ മുത്തശ്ശിയുടെ വീട്ടിൽ ജീവനൊടുക്കി. രണ്ടു യുവാക്കളുടെ പീഡനമാണ് കാരണമെന്ന് കുടുംബം ആരോപിക്കുന്നു; ഇരുവരും കസ്റ്റഡിയിലാണ്. പൊലീസ് സംശയാസ്പദ മരണത്തിന് കേസെടുത്ത് ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഹൈദരാബാദ്: ബിസിസിഐ അണ്ടർ-19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ടുള്ള 17 വയസുകാരിയായ ക്രിക്കറ്റ് താരം തെലങ്കാനയിലെ വികാരാബാദ് ടൗണിലെ മധു കോളനിയിലുള്ള മുത്തശ്ശിയുടെ വീട്ടിൽ ജീവനൊടുക്കി.

പഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായി മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി. അനിൽ, കൃഷ്ണ എന്നീ യുവാക്കൾ കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. പ്രണയമെന്ന വ്യാജേന അനിൽ പെൺകുട്ടിയെ പിന്തുടർന്നിരുന്നതായും കൃഷ്ണ അയാളെ പിന്തുണച്ചതായുമാണ് കുടുംബത്തിന്‍റെ ആരോപണം. ഈ പീഡനം മരണത്തിന് കാരണമായിരിക്കാമെന്ന് ബന്ധുക്കൾ സംശയിക്കുന്നു.

കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ സംശയാസ്പദ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ്, സോഷ്യൽ മീഡിയ അക്കൗണ്ടുകളും സന്ദേശങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരുകയാണ്. പീഡനം നേരിട്ടിരുന്നോ എന്ന് ഉറപ്പാക്കാനാണിത്.

"നന്ദിനിയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് അക്കൗണ്ടുകൾ പരിശോധിച്ച് സോഷ്യൽ മീഡിയ വഴി ആരെങ്കിലും ശല്യപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിരുന്നോ എന്ന് കണ്ടെത്തും. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും," എന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും വികാരാബാദിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. രണ്ടു യുവാക്കളുടെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണ്; ഇരുവരും കസ്റ്റഡിയിലാണ്.

A 17-year-old woman cricketer named Nandini, reportedly selected for the BCCI Under-19 team, died by suicide at her grandmother's home in Madhu Colony, Vikarabad, Telangana. Her family alleges harassment by two youths, Anil and Krishna, who have been detained. Police registered a suspicious death case, seized her phone and are examining her social media accounts. The exact circumstances are not yet established.